ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സഞ്ജുവിനെ മത്സരിപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നുവെന്ന വാർത്തകളോട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
“സഞ്ജുവിന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും, ഇതുവരെ ആരും തന്നോട് ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും” രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയം ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ തന്നെ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം കഴക്കൂട്ടത്ത് മത്സരിക്കാൻ വി. മുരളീധരനും താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുന്ന സഞ്ജു ഇപ്പോൾ ക്രിക്കറ്റ് വിട്ട് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന കാര്യത്തിൽ ആരാധകർക്ക് സംശയമുണ്ട്. സഞ്ജുവോ താരവുമായി അടുത്ത കേന്ദ്രങ്ങളോ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. വരാനിരിക്കുന്ന ടി 20 ലോകകപ്പിന് മുമ്പുള്ള ഒരുക്കങ്ങളുടെ ഭാഗമായി തീവ്ര പരിശീലനത്തിലാണ് താരം ഇപ്പോൾ ഉള്ളത്. ന്യൂസിലൻഡിനെതിരായ ടി 20 പരമ്പരയിൽ സ്വന്തം മണ്ണായ തിരുവനന്തപൂരത്ത് അടക്കം മത്സരം നടക്കുന്ന സാഹചര്യത്തിൽ അവിടെ എല്ലാം മികവ് കാണിക്കാൻ സഞ്ജു ഇനി ശ്രമിക്കും.
നിലവിൽ ഐപിഎൽ 2026-നായി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് മാറിയത് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിലെ വലിയൊരു നാഴികക്കല്ലാണ്.












Discussion about this post