ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കരുതെന്നുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കുലറിനെതിരെ ഉള്ള ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.
2018-ലാണ് ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള സർക്കുലർ റിസർവ്വ് ബാങ്ക് പുറപ്പെടുവിച്ചത്. ഇതിനെതിരെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ) ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇന്റർനെറ്റ് രംഗത്തെ സാമ്പത്തിക ഇടപാടുകൾക്കാണ് ക്രിപ്റ്റോ കറൻസികൾ പൊതുവേ ഉപയോഗിക്കുന്നത്. ബാങ്കിംഗ് ഇടപാടിന്റെ അംഗീകൃത ചാനലുകളിൽ നിന്നും ക്രിപ്റ്റോ കറൻസികൾ പൂർണ്ണമായും ഒഴിവാക്കുന്നത് ഓൺലൈൻ സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാനുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളുടെ കഴിവ് ചോർത്തിക്കളയുമെന്നാണ് ഹർജിക്കാരുടെ വാദം.ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.
Discussion about this post