ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 2021 ആദ്യപകുതിയിൽ വിക്ഷേപിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങാണ് പാർലമെന്റിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാൻ 3.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗൻയാനെ കുറിച്ചും കേന്ദ്ര മന്ത്രി വെളിപ്പെടുത്തി.നാല് ജൈവശാസ്ത്ര പരീക്ഷണങ്ങളും, മൈക്രോഗ്രാവിറ്റി സംബന്ധിച്ച രണ്ട് ഭൗതികശാസ്ത്ര പരീക്ഷണങ്ങളുമാണ് ഗഗൻയാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ജിതേന്ദ്ര സിങ് അറിയിച്ചു.
Discussion about this post