നമസ്തേ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ രീതിയായ ഹസ്തദാനം ഒഴിവാക്കാനാണ് അദ്ദേഹം ജനങ്ങളോട് നിർദ്ദേശിക്കുന്നത്.
കൊറോണ വൈറസ് സർവ്വ സീമകളും ലംഘിച്ച് പടരുന്ന സാഹചര്യത്തിൽ, സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് പ്രധാനമന്ത്രിയുടെ ഈ ഉപദേശം. ശരീര ഭാഗങ്ങൾ തമ്മിൽ സ്പർശിക്കുന്ന പാശ്ചാത്യ രീതിയായ ഹസ്തദാനം ഒഴിവാക്കാനും, ആരോഗ്യകരവും സുരക്ഷിതവുമായ ഭാരതീയ രീതിയായ ‘നമസ്തേ’, പരസ്പരം അഭിവാദ്യം ചെയ്യാനും ഉപയോഗിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇസ്രായേലിൽ ഉള്ള ഇന്ത്യൻ എംബസിയാണ് ഈ വിവരങ്ങൾ പങ്കു വെച്ച് ട്വിറ്ററിൽ പോസ്റ്റ് ഷെയർ ചെയ്തത്. ഇസ്രായേലിൽ ഇതുവരെ 15 പേർക്ക് കൊറോണ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Prime Minister of Israel Benjamin Netanyahu @netanyahu encourages Israelis to adopt the Indian way of greeting #Namaste at a press conference to mitigate the spread of #coronavirus pic.twitter.com/gtSKzBDjl4
— India in Israel (@indemtel) March 4, 2020
Discussion about this post