കൊല്ലം കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവതി പിടിയിലായി, സ്കൂളിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പൊള്ളാച്ചി സ്വദേശി ജ്യോതിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്.
കുട്ടി കുതറിമാറി അടുത്ത വീട്ടിലേക്ക് ഓടികയറിയതിനെ തുടര്‍ന്നാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. തുറയില്‍ കുന്ന് എസ്എല്യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post