അവധിക്കാല ബെഞ്ച് രൂപീകരിക്കാൻ തീരുമാനമെടുത്ത് സുപ്രീംകോടതി.ഹോളിയുടെ അവധി ദിനങ്ങളിൽ സേവനം ഉറപ്പു വരുത്തിക്കൊണ്ട് സുപ്രീംകോടതി തുറന്നു പ്രവർത്തിക്കും. ഇതിനായി പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്നും കോടതി വ്യാഴാഴ്ച അറിയിച്ചു
രാഷ്ട്രത്തിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്തും പരിഗണനാർഹമായ തന്ത്രപ്രധാന കേസുകൾ നിലനിൽക്കുന്നതിനാലുമാണ് ഈ തീരുമാനമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹോളിയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ള ഏഴു ദിവസങ്ങളിൽ, ഹോളി ആഘോഷിക്കുന്ന ദിനമൊഴിച്ച് ബാക്കി എല്ലാ ദിവസങ്ങളിലും പരമോന്നത കോടതി തുറന്നു പ്രവർത്തിക്കും
Discussion about this post