ഡൽഹി കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷിക്കുന്ന ആംആദ്മി കൗൺസിലറായിരുന്ന താഹിർ ഹുസൈൻ കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചു. ഡൽഹി കോടതി മുൻപാകെ, വ്യാഴാഴ്ചയാണ് താഹിർ കീഴടങ്ങാനുള്ള അപേക്ഷ സമർപ്പിച്ചത്.ദിവസങ്ങളായി താഹിർ ഹുസ്സൈൻ പോലീസിനെ വെട്ടിച്ചു കഴിയുകയായിരുന്നു.
കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയെ ജനക്കൂട്ടം താഹിറിന്റെ വീട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയത് കണ്ടവരുണ്ട്. പിറ്റേദിവസം ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ ശർമയുടെ മൃതദേഹം അഴുക്ക് ചാലിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. കലാപത്തിനിടെ, താഹിറിന്റെ വീടിനുമുകളിൽ ആസിഡും പെട്രോൾ കുപ്പികളും സംഭരിച്ചു വെച്ചത് ഡൽഹി പോലീസ് പിടിച്ചെടുത്തിരുന്നു.
Discussion about this post