ഇന്ത്യയെ ഇസ്‌ലാമിക ലോകത്ത് നിന്നും ഒറ്റപ്പെടുത്തുമെന്ന ഭീഷണിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനി.ഡൽഹി കലാപത്തിൽ ലോക മുസ്ലീങ്ങളെല്ലാം ഹൃദയവേദന അനുഭവിക്കുന്നുണ്ടെന്നും മുസ്ലിങ്ങൾക്ക് നേരെയുള്ള അതിക്രമം നിർത്തണമെന്നുമാണ് ഖമൈനിയുടെ താക്കീത്. ഇറാൻ വിദേശകാര്യ മന്ത്രി, ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ മുൻവിധിയോടെ അഭിപ്രായം പറഞ്ഞതിന് ഇറാനിയൻ സ്ഥാനപതിയെ ദിവസങ്ങൾക്കു മുമ്പ് വിളിച്ച് വരുത്തി ഇന്ത്യ അതൃപ്തിയറിയിച്ചിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടത്തിയ കലാപത്തിൽ ഇന്ത്യയിൽ 53 പേർ മരിച്ചിരുന്നു. ഇതിനെ വംശഹത്യയായി ചിത്രീകരിക്കാനുള്ള ഊർജിത ശ്രമങ്ങൾ പാശ്ചാത്യ മാധ്യമങ്ങൾ നടത്തുന്നുണ്ട്. യു.എസിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രബലയായ നേതാവ് തുൾസി ഗബ്ബാർഡ് ഇക്കാര്യം സാമൂഹികമാധ്യമങ്ങളിൽ തുറന്നു പറഞ്ഞിരുന്നു.മാധ്യമങ്ങളുടെ പ്രചരണങ്ങൾ കാരണം പല തെറ്റിദ്ധാരണകളും അന്താരാഷ്ട്ര തലത്തിൽ പരക്കുന്നുണ്ടെന്നും തുൾസി അഭിപ്രായപ്പെട്ടു.
Discussion about this post