ആൾക്കൂട്ട കലാപത്തിന് നേതൃത്വം കൊടുത്തതിന് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത പിതാവിനെയും പുത്രനെയും കോടതി പോലീസ് കസ്റ്റഡിയിൽ അയച്ചു.വടക്കു കിഴക്കൻ ഡൽഹിയിൽ ആൾക്കൂട്ട ആക്രമണങ്ങളിൽ പങ്കെടുത്ത അക്രമികളിലെ പ്രധാനികളായ റിയാസത് അലിയെയും ലിയാഖത്ത് അലിയെയുമാണ് ഡൽഹിയിലെ കർകർദൂമ കോടതി യഥാക്രമം മൂന്നും പതിനാലും ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലയച്ചത്.
ഡൽഹി കലാപത്തിലെ ആൾക്കൂട്ട ആക്രമണങ്ങളിൽ ഏറ്റവും പ്രധാനമായിരുന്നു ചാന്ദ് ബാഗിൽ നടന്നത്.ഫെബ്രുവരി 24-നും 25-നും നടന്ന അക്രമങ്ങളിലാണ് പോലീസ് കോൺസ്റ്റബിൾ രത്തൻ ലാലും, ഇന്റലിജൻസ്ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയും കൊല്ലപ്പെട്ടത്. കലാപകാരികളുടെ ആൾക്കൂട്ടത്തെ നയിച്ചിരുന്നത് റിയാസതും ലിയാഖതും ചേർന്നായിരുന്നു.
ഐബി ഉദ്യോഗസ്ഥൻ അങ്കിതിന്റെ കൊലപാതകത്തിന് പോലീസ് അറസ്റ്റ് ചെയ്ത ആംആദ്മി കൗൺസിലർ താഹിർ ഹുസൈന്റെ വീടിന്റെ മുകളിൽ നിന്നും പെട്രോൾ ബോംബുകളും, ആസിഡ് പാക്കറ്റുകളും കണ്ടെടുത്തിരുന്നു. ഇയാളുടെ ടെറസിന് മുകളിൽ റിയാസതും ലിയാഖതും ഉണ്ടായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി. ആം ആദ്മി നേതാവിനെ വേണ്ടിയായിരുന്നു ഇവർ ഇരുവരും പ്രവർത്തിച്ചിരുന്നത്. അങ്കിത് ശർമയുടെ കൊലപാതകത്തിൽ താഹിർ ഹുസൈനെ സഹായിച്ചതിന് താരിഖ് റിസ്‌വി എന്നൊരാളെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Discussion about this post