കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ, പത്തനംതിട്ടയിലെയും കോട്ടയത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ, അംഗൻവാടികൾ എന്നിവയടക്കം എല്ലാ സ്ഥാപനങ്ങൾക്കും ഇന്നൊരു ദിവസവും, പത്തനംതിട്ട ജില്ലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്നു മുതൽ മൂന്നു ദിവസത്തേക്കുമാണ് അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച നടത്താനിരുന്ന എസ്എസ്എൽസി പരീക്ഷകൾക്കും, നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി ബോർഡ് പരീക്ഷകൾക്കും അവധി ബാധകമല്ല.രോഗലക്ഷണങ്ങളുള്ള കുട്ടികൾക്ക് സേ പരീക്ഷ എഴുതാൻ സൗകര്യമൊരുക്കുമെന്നും, പരീക്ഷ സെന്ററുകളിൽ മാസ്കും സാനിട്ടൈസറും ലഭ്യമാക്കുമെന്നും കലക്ടർ അറിയിച്ചു.
Discussion about this post