ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ കുടുംബം മെഡിക്കൽ പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ലെന്ന് ആരോഗ്യപ്രവർത്തകർ. അവസാനം, മടക്കയാത്രയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തരില്ലെന്ന്
ഡി.എം.ഒ കർശന നിലപാടെടുത്തതോടെയാണ് പ്രവാസി കുടുംബം സഹകരിച്ചത്.
കാര്യങ്ങളെല്ലാം മറച്ചു വച്ചാണ് ഇവർ ഇത്രയും ദിവസം നാട്ടിൽ കഴിഞ്ഞത്. മാർച്ച് മൂന്നു മുതൽ കേന്ദ്ര സർക്കാർ നിർദേശ പ്രകാരം വിദേശ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കാൻ തുടങ്ങിയിരുന്നു. ആ സമയത്ത്, വിമാനത്താവളത്തിൽ ഉണ്ടായിരുന്ന ഹെൽപ് ഡെസ്കിൽ ഇവർ റിപ്പോർട്ടും ചെയ്തില്ല. ഇവരുമായി അടുത്തിടപഴകിയ ബന്ധുക്കൾ, റാന്നി താലൂക്ക് ആശുപത്രിയിൽ പനിയുമായി ചെന്നപ്പോഴാണ് മറ്റുള്ളവർ വിവരമറിഞ്ഞത്. ഖത്തർ എയർവെയ്സ് വിമാനത്തിൽ 29-ന് എത്തിയ എല്ലാ യാത്രക്കാരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അവരെ അറിയിക്കാൻ എയർലൈൻസ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post