സി.പി.ഐ.എം ജനറല്‍ സെക്രെട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കേണ്ടെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ. ഫെബ്രുവരി ആറിന് ഡല്‍ഹിയില്‍ നടന്ന സി.പി.എം യോഗത്തിലാണ് തീരുമാനം. പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി പശ്ചിമ ബംഗാളില്‍ നിന്ന് സീതാറാം യെച്ചൂരി നാമനിര്‍ദ്ദേശം നല്‍കുമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് സഹായത്തോടെ യെച്ചൂരിയെ സഭയിലെത്തിക്കാനായിരുന്നു നീക്കം.
കോണ്‍ഗ്രസിന്റെ സഹായത്തോടെ സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കേരള ഘടകം നിലപാടെടുത്തുവെന്നാണ് സൂചന. നിലവില്‍ കേരള വിഭാഗത്തിനാണ് പിബിയില്‍ ആധിപത്യമുള്ളത്. സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ പശ്ചിമ ബംഗാള്‍ വിഭാഗം നേരത്തെ താല്പര്യം കാണിച്ചിരുന്നു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നത് സിപിഎമ്മിലെ പഴക്കമാണ് എന്നാണ് വിശദീകരണം.ഒരു നേതാവിനെ രാജ്യസഭയിലേക്ക് രണ്ട് തവണയില്‍ കൂടുതല്‍ പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്യുന്ന പതിവില്ലെന്നാണ് വിശദീകരണം. 2005 നും 2017 നും ഇടയില്‍ തുടര്‍ച്ചയായി രണ്ട് തവണ സീതാറാം യെച്ചൂരി പാര്‍ലമെന്റിലെ രാജ്യസഭാ അംഗമായിരുന്നു. യെച്ചൂരിയെ രാജ്‌സഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥനഘടകം അതൃപ്തി അറിയിക്കുകയും ചെയ്തു
Discussion about this post