കൊറോണാ വൈറസ് ബാധ വീണ്ടും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, സുരക്ഷാ മാനദണ്ഡങ്ങളും ജാഗ്രത നിർദ്ദേശങ്ങളും കർശനമാക്കി ആരോഗ്യവകുപ്പ്. യാത്രാവിവരങ്ങൾ സ്വയം സർക്കാരിന് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പൊതുജനാരോഗ്യ നിയമ പ്രകാരമായിരിക്കും നിയമനടപടികൾ സ്വീകരിക്കുക.
ഇറ്റലിയിൽ നിന്നെത്തിയ പത്തനംതിട്ടയിലെ കുടുംബം വിമാനത്താവളത്തിലെ പരിശോധനയ്ക്ക് വിധേയരാകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് കർശന നടപടികൾ സ്വീകരിച്ചത്. ഇവരുടെ അനാസ്ഥ രോഗം മറ്റുള്ളവരിലേക്ക് പകരാൻ പ്രധാന കാരണമായി എന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി.ബി നൂഹ് വ്യക്തമാക്കി.ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാൻ, ഇറാൻ മുതലായ രാജ്യങ്ങളിൽ നിന്നും വരുന്നവർ നിർബന്ധമായും വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരാകണം. ഇത് ചെയ്യാതിരുന്നാൽ മനപ്പൂർവ്വം പകർച്ചവ്യാധി പകർത്തുന്നതായി കണക്കാക്കി കേസെടുക്കുമെന്നും ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി.
Discussion about this post