- 2020 ഏപ്രിലില്‍ കലാവധി അവസാനിക്കുന്ന 55 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 26 നാണ് നടക്കുന്നത്. 17 സംസ്ഥാനങ്ങളിലെ 55 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ അതേ ദിവസം തന്നെ നടക്കും.
- ഏപ്രില്‍ രണ്ടിന് കലാവധി അവസാനിക്കുന്ന മഹാരാഷ്ട്രയിലെ ഏഴ് സീറ്റ്, ഒഡീഷ നാല്, തമിഴ്‌നാട് ആറ്, പശ്ചിമബംഗാള്‍ അഞ്ച്, ഏപ്രില്‍ ഒമ്പതിന് കാലാവധി തീരുന്ന ആന്ധ്രാപ്രദേശിലെ നാല് സീറ്റ്, തെലങ്കാന രണ്ട്, അസംമൂന്ന്, ബിഹാര്‍ അഞ്ച്, ഛത്തീസ്ഗഢ്‌രണ്ട്, ഗുജറാത്ത്‌നാല്, ഹരിയാന രണ്ട്, ഹിമാചല്‍പ്രദേശ്-ഒന്ന്, ജാര്‍ഖണ്ഡ്-രണ്ട്, മധ്യപ്രദേശ്- മൂന്ന്, മണിപൂര്‍-ഒന്ന്, രാജസ്ഥാന്‍ മൂന്ന് ഏപ്രില്‍ 12ന് കാലവധി തീരുന്ന മേഘാലയയിലെ ഒരു സീറ്റ്-എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്.
- ഇത്തവണ ബിജെപി നയിക്കുന്ന എന്‍ഡിഎ ഭൂരിപക്ഷം നേടുമോ എന്നാണ് നിര്‍ണായക ചോദ്യം. നിലവില്‍ 82 അംഗങ്ങളാണ് ബിജെപിക്ക് രാജ്യസഭയിലുള്ളത്. ബിജെപി നേതൃത്വം നല്‍കുന്ന മുന്നണിയ്ക്ക് 97 സീറ്റുകളുണ്ട്. 245 അംഗ സഭങ്ങളാണ് സഭയിലുള്ളത്.മുത്തലാഖ് നിരോധനം, ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളയല്‍ തുടങ്ങിയ നിര്‍ണായക ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയെങ്കിലും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായാല്‍ അത് മോദി സര്‍ക്കാരിന് വലിയ നേട്ടമാകും.
- 55 സീറ്റുകളില്‍ 18 എണ്ണം ബിജെപിക്ക് ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹിമാചല്‍ പ്രദേശ്, ബിഹാര്‍ മധ്യപ്രദേശ്, ഹരിയാന എന്നിവടങ്ങളില്‍ നിന്ന് ഓരോ സീറ്റും മഹാരാഷ്ട്രയില്‍ നിന്ന് രണ്ട് സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്ന് ഉറപ്പാണ്.
- അപ്രതീക്ഷിത നീക്കങ്ങളിലൂടെ കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാമെന്ന പ്രതീക്ഷ ബിജെപിയ്ക്കുണ്ട്. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ സീറ്റുകളില്‍ ബിജെപി മത്സരിക്കും.
- മഹാരാഷ്ട്ര, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ബിജെപി മൂന്ന് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ഗുജറാത്തില്‍ നാലില്‍ രണ്ട് സീറ്റുകളും അസമില്‍ നിന്നും മൂന്നും അരുണാചല്‍ പ്രദേശില്‍ നിന്നും മണിപൂരില്‍ നിന്നും ഒരു സീറ്റും പാര്‍ട്ടി ഉറപ്പിക്കുന്നു.
- തെരഞ്ഞെടുപ്പില്‍ ഏറ്റവും നേട്ടമുണ്ടാക്കുക ബിജെപിയെങ്കില്‍ നഷ്ടം കോണ്‍ഗ്രസിനാണ്.
- ബിജെപിയെ പല ഘട്ടങ്ങളിലും പിന്തുണച്ച് ടിആര്‍എസ്, എഐഎഡിഎംകെ എന്നി പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പേരെ ജയിപ്പിക്കാനാവുമെന്നതും എന്‍ഡിഎ സര്‍ക്കാരിന് നേട്ടമാകും.
- ബിജു ജനതാ ദള്‍ (ബിജെഡി), ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനര്‍ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. കോണ്‍ഗ്രസിനാകട്ടെ ചില സംസ്ഥാനങ്ങളില്‍ സഖ്യകക്ഷികളുമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം കാരണം സീറ്റുകള്‍ സംബന്ധിച്ച ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കൃത്യമായ ആസൂത്രണത്തോടെ നീങ്ങുന്ന ബിജെപിയാകാട്ടെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
- പ്രതിപക്ഷ നിരയിലെ പ്രമുഖരെയൊന്നും വീണ്ടും രാജ്യസഭയിലെത്തിക്കാന്‍ അവര്‍ക്ക് ശേഷിയില്ല. കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരിയെ മത്സരിപ്പിക്കേണ്ടെന്ന തീരുമാനം സിപിഎം പിബി സ്വീകരിച്ചിട്ടുണ്ട്.
Discussion about this post