ലോക്സഭയിലെ അതിരുവിട്ട പെരുമാറ്റത്തിന് കേരളത്തിൽ നിന്നുള്ളവർ അടക്കം ഏഴ് പാർലമെന്റ് അംഗങ്ങളെ പുറത്താക്കിയ നടപടി സ്പീക്കർ പിൻവലിച്ചു.ഗൌരവ് ഗോഗോയ്, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്,രാജ്‌മോഹൻ ഉണ്ണിത്താൻ, മാണിക്കം ടാഗോർ,ബെന്നി ബഹനാൻ, ഗുർജീത് സിംഗ് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി മാർച്ച് അഞ്ചിന് തുടർന്നുള്ള പാർലമെന്റ് സമ്മേളനങ്ങളിൽ നിന്നും ലോക്സഭാ സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്തിരുന്നത്.
എംപിമാരെ തിരിച്ചെടുക്കാനുള്ള പ്രമേയം പാർലമെന്ററി കാര്യമന്ത്രി അർജുൻ റാം മേഘ്വാൾ അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ മറ്റു പാർലമെന്റ് അംഗങ്ങൾ പാസാക്കുകയും ആയിരുന്നു.
Discussion about this post