ഡല്‍ഹി: ലോകത്താകമാനം കൊറണ വൈറസ് നിയന്ത്രാണാധീതമായി പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയിലേക്കും ദക്ഷിണ കൊറിയയിലേയ്ക്കുമുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഈ മാസം 15 മുതല്‍ 28 വരെയുളള വിമാന സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഇറ്റലിയിലെ റോമും മിലാനും ദക്ഷിണ കൊറിയയിലെ സിയോള്‍ എന്നിവിടങ്ങളിലേയ്ക്കുളള സര്‍വ്വീസുകളാണ് റദ്ദാക്കുന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റോമിലേക്ക് 15 മുതല്‍ 25 വരെയും മിലാന്, സിയോള്‍ എന്നിവിടങ്ങളിലേക്ക് 28 വരെയുമാണ് സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്.
Discussion about this post