പടർന്നു പിടിക്കുന്ന കോവിഡ്-19 പ്രമാണിച്ച് ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾ അടക്കമുള്ള പ്രമുഖ മേളകൾ എല്ലാം തന്നെ നിർത്തി വച്ചുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
രോഗം പടർന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ ഐ.പി.എൽ പോലുള്ള ആൾക്കാർ കൂടിച്ചേരുന്ന എല്ലാ മത്സരങ്ങളും സംഘം ചേർന്നുള്ള പരിപാടികളും നിർത്തി വെച്ചുവെന്നാണ് സിസോദിയ വെളിപ്പെടുത്തിയത്.മാരകമായ രോഗബാധയെ പ്രതിരോധിക്കാനുള്ള വിശേഷാധികാരം സംസ്ഥാന ഭരണാധികാരികൾക്ക് നൽകുന്ന 1897 എപിഡെമിക്സ് നിയമമനുസരിച്ചാണ് ഈ ഉത്തരവെന്നും മനീഷ് സിസോദിയ വ്യക്തമാക്കി. ജില്ലാ മജിസ്ട്രേറ്റ്മാർക്കും, സബ്ഡിവിഷണൽ മജിസ്ട്രേറ്റ്മാർക്കും സർക്കാർ ഉത്തരവുകൾ കാര്യക്ഷമമായി നടപ്പിലാകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും സിസോദിയ കൂട്ടിച്ചേർത്തു.
Discussion about this post