കൊറോണ വൈറസ് ബാധ പടർന്നു പിടിക്കുന്നത് മൂലം സ്പെയിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മാത്രം 36 പേർ മരിച്ചതോടെ സ്പെയിനിൽ ആകെ മരിച്ചവരുടെ എണ്ണം 122 കടന്നു.ഇതുവരെ 4209 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച മുതൽ 15 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ ബാധ്യത മരണങ്ങളിൽ, ഇറ്റലിക്കു തൊട്ടു പിറകിൽ നിൽക്കുന്ന രണ്ടാമത്തെ യൂറോപ്യൻ രാജ്യമാണ് സ്പെയിൻ. അടുത്ത ആഴ്ചയോടെ, രാജ്യത്തെ കൊറോണ ബാധിച്ചവരുടെ എണ്ണം പതിനായിരത്തിന് മുകളിൽ കടക്കുമെന്നാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞത്.
Discussion about this post