യാത്രാരേഖകൾ പ്രകാരം കൊറോണ ബാധിത രാഷ്ട്രങ്ങളിലേക്ക് സഞ്ചരിച്ചിട്ടുള്ള 335 യാത്രക്കാരെ കുറിച്ച് വിവരം ലഭിക്കാതെ പഞ്ചാബ് സർക്കാർ.മൊഹാലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെട്ടവരാണ് ഇവരിലധികവും. പഞ്ചാബിലെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വെളിപ്പെടുത്തിയതനുസരിച്ച്, 6,692 യാത്രക്കാർ കൊറോണ ബാധ്യത രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അവരിൽ, 6,011 പേരെ കുറിച്ചുള്ള വിവരങ്ങൾ മാത്രമേ സർക്കാരിന് ലഭിച്ചിട്ടുള്ളൂ.
ഇറ്റലിയടക്കം നിരവധി കൊറോണ ബാധിത രാഷ്ട്രങ്ങൾ പഞ്ചാബ് സ്വദേശികൾ സന്ദർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.നേരത്തെ, കൊറോണ ബാധിത രാജ്യങ്ങൾ സന്ദർശിച്ച ഏഴു പേരെ പഞ്ചാബിലെ ലുധിയാനയിൽ നിന്നും കാണാതായിരുന്നു.തുടർന്ന്, അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് പോലീസുകാർ അവരുടെ വീട് സന്ദർശിച്ചപ്പോൾ, പൂട്ടിക്കിടക്കുന്നതായി കണ്ടുവെന്നാണ് പോലീസ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയത്.
Discussion about this post