കൊറോണാ വൈറസ് പടരുന്നതിനെതിരെ സർക്കാരിനൊപ്പം മറ്റു നിയന്ത്രണങ്ങളും ശക്തമാകുന്നു. ഗുരുവായൂരിൽ, ഇന്നും നാളെയും ദീപാരാധനയ്ക്ക് ശേഷം ഭക്തർക്ക് ദർശന സൗകര്യം അനുവദിക്കില്ലെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. ആചാരപരമായ ചടങ്ങുകളല്ലാതെ, ഉത്സവ മറ്റു പരിപാടികളും ആൾക്കൂട്ട നിയന്ത്രണത്തിൻറെ ഭാഗമായി നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.
സാഹചര്യത്തിൻറെ ഗൗരവം കണക്കിലെടുത്ത് ഇപ്രാവശ്യം കുരിശുമല തീർത്ഥാടനം ഒഴിവാക്കുമെന്ന് കത്തോലിക്കാ സഭ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റു പ്രമുഖ ആരാധനാലയങ്ങളും സ്വയം നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
മൂന്നുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി. ഷോപ്പിംഗ് മാളുകൾ ബീച്ചുകൾ, ജിംനേഷ്യങ്ങൾ, ബ്യൂട്ടിപാർലറുകൾ എന്നിവ അടച്ചിടാൻ ജില്ലാ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
Discussion about this post