നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ കയറിയ വിമാനം അണുവിമുക്തമാക്കി.250 യാത്രക്കാരുമായി വിമാനം പുറപ്പെട്ടു.
മൂന്നാറിൽ അവധി ആഘോഷിക്കാൻ എത്തിയ 19 അംഗങ്ങളുള്ള യാത്രാസംഘത്തിൽ ഒരാളാണ് രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ. രോഗലക്ഷണങ്ങളെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു.ക്വാറന്റൈനിൽ നിന്നും മുങ്ങിയ ഇയാൾ സംഘത്തോടൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പുറപ്പെടുകയായിരുന്നു ലക്ഷ്യം.
രോഗബാധിതനാണ് എന്നറിയാതെ അധികൃതർ ഈ ബ്രിട്ടീഷ് പൗരനെ വിമാനത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, സ്രവപരിശോധനയിൽ ഇയാളുടെ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിച്ചേർന്ന് രോഗിയെ തിരിച്ചിറക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളും ഭാര്യയും ഇപ്പോൾ നിരീക്ഷണത്തിലാണ്.തുടർന്ന്, അണുവിമുക്തമാക്കിയ ശേഷം വിമാനം ബാക്കി യാത്രക്കാരുമായി പുറപ്പെട്ടു.
Discussion about this post