ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി രാജ്യവും മതവും ഉപേക്ഷിച്ചു വിശുദ്ധ യുദ്ധത്തിന് പോയ മലയാളി പെൺകുട്ടികളുടെ വീഡിയോ പുറത്ത്.
കേരളം മുഴുവൻ ജാഗരൂകമായി അന്വേഷിച്ച തിരോധാന കേസ് ആയിരുന്നു നിമിഷയുടേത്. സോഷ്യൽ മീഡിയകളിൽ മലയാളികൾ വിശ്രമമില്ലാതെ ആ പെൺകുട്ടിയെ തിരിച്ചു കിട്ടിയെന്ന വാർത്തയ്ക്കായി കാത്തിരുന്ന ദിനങ്ങൾ. പിന്നീട് ആ മുഖം മലയാളികൾ കാണുന്നത് ഈ വീഡിയോയിൽ ആണ്.
രാജ്യത്തിനെതിരെ പ്രവർത്തിച്ചതോ സ്വന്തം മതം ഉപേക്ഷിച്ചതിലും, ലോകത്തിലെ ഏറ്റവും ക്രൂരമായ ഭീകരസംഘടനയിൽ അംഗമായതിലും പശ്ചാത്താപം തൊട്ടുതീണ്ടാത്ത വാക്കുകളായിരുന്നു നിമിഷയെന്ന ഫാത്തിമയുടേത്.എല്ലാവരും ഒരു ദിവസം മരിക്കുമെന്നും അതുകൊണ്ട് കാര്യമാക്കേണ്ടതില്ല, തനിക്ക് എന്തെങ്കിലും സംഭവിച്ചാലും തന്റെ കുട്ടിയുടെ കാര്യം അള്ളാഹു നോക്കിക്കോളും എന്നാണ് നിമിഷ തറപ്പിച്ചു പറയുന്നത്.ഭർത്താവ് മരിച്ചപ്പോൾ ഈ അവസ്ഥയിൽ എത്തിയത് കൊണ്ട് മാത്രമാണ് താൻ കഷ്ടത്തിലായത്, അഫ്ഗാനിസ്ഥാനിൽ തനിക്ക് പരമസുഖമായിരുന്നുവെന്നും ഇന്റർവ്യൂവിൽ നിമിഷ വ്യക്തമായി പറയുന്നുണ്ട്.
എന്നാൽ, സോണിയ സെബാസ്റ്റ്യന് പറയാനുള്ളത് മറ്റൊരു കഥയാണ്.ഇസ്ലാം മതത്തിന്റെ മേന്മകൾ വർണ്ണിച്ചാണ് തങ്ങളെ കേരളത്തിലുള്ള മതപരിവർത്തകർ പ്രലോഭിപ്പിച്ചതെന്നും, എന്നാൽ, അവിടെ എത്തിച്ചേർന്നപ്പോൾ, തങ്ങളുടെ പ്രതീക്ഷകളെല്ലാം തെറ്റായിരുന്നുവെന്ന് മെയ്-2016-ന് അഫ്ഗാനിസ്ഥാനിൽ എത്തിയ സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷ പറയുന്നത്. ഇനിയും സംഘടനയിൽ ചേരാൻ നിൽക്കുന്നവരോട് പുനർചിന്തനം നടത്താനും പെൺകുട്ടി ദൈന്യതയോടെ ആവശ്യപ്പെടുന്നുണ്ട്. ഭർത്താവ് മരിച്ചുവെന്നും പ്രതീക്ഷകൾ തെറ്റിപ്പോയതിനാൽ തനിക്ക് തിരിച്ചുവരാൻ താൽപര്യമുണ്ടെന്നും സോണിയ സെബാസ്റ്റ്യൻ പറയുന്നു.
26 പുരുഷൻമാരും 13 സ്ത്രീകളും 21 കുട്ടികളും അടക്കം 60 പേരാണ് ഇന്ത്യയിൽ നിന്നും അഫ്ഗാനിസ്ഥാൻ വഴി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര ഭീകരസംഘടനയിൽ ചേർന്നിരിക്കുന്നത്.യു.എ.ഇ, ഒമാൻ, ഇറാൻ എന്നീ മൂന്ന് രാജ്യങ്ങൾ വഴിയാണ് ഇവർ തങ്ങളുടെ യാത്ര തീരുമാനിച്ചത്.ആദ്യ ഗ്രൂപ്പ്,2016 മെയ് മാസത്തിലാണ് അഫ്ഗാനിലെ നാൻഗർഹാറിലെത്തിച്ചേർന്നത്.അഫ്ഗാനിലെ ഐ.എസ് നിയന്ത്രിത മേഖലയാണിത്. അവസാന സംഘം നവംബർ 2018-ഓടു കൂടിയും. ഈ സംഘങ്ങളിൽ നിന്ന് ഐ.എസിൽ 24 ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്.
10 സ്ത്രീകളും 21 കുട്ടികളും 2019 നവംബർ 15ന് അഫ്ഗാനിസ്ഥാൻ സേനക്ക് മുന്നിൽ കീഴടങ്ങിയിരുന്നു
വീഡിയോ കാണാം..
Discussion about this post