അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിനെ പുറത്താക്കിയ വിഷയത്തില്‍ സാംസ്കാരിക മന്ത്രി ബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ശാന്തിവിള ദിനേശ്. സംവിധായകന് കമല്‍ കടുത്ത വര്‍ഗീയവാദിയും കള്ള കമ്യൂണിസ്റ്റുമെന്നും അദ്ദേഹം പറഞ്ഞു. കമല്‍, ബീനാപോള്‍, സിബി മലയില്‍ എന്നിങ്ങനെ മൂന്നു വേതാളങ്ങളുടെ ഭീഷണിയില്‍ സാംസ്കാരിക മന്ത്രി വീണു പോയെന്നും അദ്ദേഹം വ്യക്തമാക്കി.
പഠനകാലത്ത് എസ്എഫ്ഐയുടെ അനുഭാവിയായിരുന്നു മഹേഷ് പഞ്ചു. ഇടതു പക്ഷ അനുഭാവിയായിരുന്ന മഹേഷിനെതിരെ കള്ള കമ്യൂണിസ്റ്റുകാരുടെ വാക്കുകേട്ട് പുറത്താക്കിയത് ശരിയായില്ലെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.
പുരസ്കാരം മകന് കൊടുക്കാന്‍ വേണ്ടിയുള്ള കമലിന്റെ തന്ത്രമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post