ചൈന കഴിഞ്ഞാൽ കൊറോണ ഏറ്റവും മാരകമായി ബാധിച്ചത് ഇറ്റലിയിലാണ്. അതിവേഗം പടർന്നുപിടിച്ച വൈറസ് ബാധ മൂലം 1810 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇപ്പോഴും ഇരുപത്തി അയ്യായിരത്തോളം പേർ രോഗബാധിതരാണ്.
ഇതിനിടെ, റോമിൽ നിന്നും പുറത്തിറങ്ങിയ ഒരു ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.റോമാ നഗരത്തിലെ ആളൊഴിഞ്ഞ തെരുവുകളിൽ ഒന്നിലൂടെ കാൽനടയായി ദേവാലയത്തിലേക്ക് നടന്നുപോകുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രമാണ് ജന ശ്രദ്ധ പിടിച്ചു പറ്റിയത്. വത്തിക്കാനിലെ മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രം, ഇറ്റലിയെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയുടെ ഭീകരത വ്യക്തമാക്കുന്നതാണ്.
Discussion about this post