കോവിഡ്-19 പടർന്നു പിടിക്കുന്നതിനെതിരെ ഇന്ത്യ നടപടികൾ കൂടുതൽ ശക്തമാക്കുന്നു.അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സന്ദർശന വിലക്കേർപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി.
ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയ്ക്കു ശേഷം ഈ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാതൊരു വിമാനവും പുറപ്പെടരുതെന്ന് കേന്ദ്രസർക്കാർ കർശന നിർദേശം കൊടുത്തിട്ടുണ്ട്.മാർച്ച് 31 വരെയാണ് സർക്കാർ താൽക്കാലികമായി ഈ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
Discussion about this post