പ്രവാസികളായ ഇന്ത്യക്കാരിൽ 276 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 225 പേരും ഇറാനിലാണ്.12 പേർ യു.എ.ഇയിലും. മറ്റ് അഞ്ചു രാഷ്ട്രങ്ങളിലടക്കമാണ് 276 പേർ രോഗബാധിതരായുള്ളത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലോക്സഭയിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിൽ തീർത്ഥാടനത്തിന് പോയ ഷിയാ വിഭാഗത്തിൽപ്പെട്ട ആൾക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിലുള്ള അഞ്ച് പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹോങ്കോങ്,കുവൈറ്റ്,റുവാണ്ട, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ ഓരോ ഇന്ത്യക്കാർ വീതം രോഗബാധ സ്ഥിരീകരിച്ച വരാമെന്ന് കേന്ദ്ര മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Discussion about this post