കളമശ്ശേരി മെഡിക്കൽ കോളേജിലുള്ള കൊറോണ രോഗിക്ക് എച്ച്ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തി.കൊറോണ രോഗികളിൽ എച്ച്ഐവി മരുന്ന് ഫലപ്രദമാണെന്ന് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഡോക്ടർമാർ രോഗികൾക്ക് രണ്ടു മരുന്നുകൾ നൽകിയത്.
സംസ്ഥാന മെഡിക്കൽ ബോർഡിന്റെ അനുമതിയോടെയാണ് കേരളത്തിൽ ഡോക്ടർമാർ പരീക്ഷണം നടത്തിയത്. ഇന്ത്യക്കാരിൽ ആദ്യമായാണ് റിറ്റോനോവിർ, ലോപിനാവിർ എന്നീ മരുന്നുകൾ കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു.കൊറോണ രോഗബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിലാണ് ഇത് മുൻപ് പരീക്ഷിച്ചത്.
Discussion about this post