ടോക്യോ: കായിക ലോകം ആവേശത്തോടെ കാത്തിരുന്ന ഒളിമ്പിക്സും അനുബന്ധ ചടങ്ങുകളും കൊറോണ വൈറസ് ഭീതിയില്‍ പേരില്‍ ഒതുങ്ങുന്നു. ടോക്യോ ഒളിമ്പിക്സിന്റെ വിളംബരമായി ജപ്പാന് ആഘോഷിക്കാനിരുന്ന ദീപശിഖ ഏറ്റുവാങ്ങല്‍ ആളനക്കമില്ലാതെ ഗ്രീസിലെ ആതന്‍സില്‍ വ്യാഴാഴ്ച നടക്കും. മാര്‍ച്ച് 12ന് ഒളിമ്പിയയില്‍ തിരികൊളുത്തപ്പെട്ട ദീപ ശിഖ ഒരു ദിവസം പ്രയാണം നടത്തിയെങ്കിലും ആള്ക്കൂട്ടമെത്തിയതോടെ റദ്ദാക്കി.
ആതന്‍സിലെ പുരാത ഒളിമ്പിക്സ് വേദിയായ പനതിനായിക് സ്റ്റേഡിയത്തില്‍ സൂക്ഷിച്ച ശിഖ വ്യാഴാഴ്ച ടോക്യോ ഒളിമ്പിക്സ് പ്രതിനിധികള്‍ക്ക് കൈമാറും. ജപ്പാനില്‍ നിന്നും കുട്ടികളെയും കലാകാരന്മാരെയും എത്തിച്ച് ആഘോഷപൂര്‍വമായി നടത്താന്‍ തീരുമാനിച്ച ചടങ്ങ് പേരിനു മാത്രമായി ചുരുങ്ങി. കാണികളെയും വിശിഷ്ടാതിഥികളെയും ഒഴിവാക്കി ടോക്യോ ഒളിമ്പിക്സ് പ്രതിനിധികള്‍ ദീപ ശിഖ ഏറ്റുവാങ്ങും.
ഒളിമ്പിക്സ് ദീപം വഹിക്കാനുള്ള പ്രത്യേക വിമാനം ബുധനാഴ്ച ടോക്യോയില്‍നിന്ന് ആതന്‍സിലേക്ക് പറന്നു. ഒളിമ്പിക്സ് മാറ്റിവെക്കാന്‍ ഉടൻ തീരുമാനമെടക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ഐ.ഒ.സി യോഗം വ്യക്തമാക്കിയിരുന്നു.
Discussion about this post