കോഴിക്കോട് കൊറോണ ബാധയുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലിരിക്കേ ചാടിപ്പോയ അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്തി. സ്വദേശമായ ആസാമിലേക്ക് പോകുന്ന വഴിയിൽ ന്യൂ ബംഗായിഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ ഉദ്യോഗസ്ഥരും പോലീസുകാരും ഇയാളെ കണ്ടെത്തിയത്.
ആസാം സ്വദേശിയായ ഇയാൾ ജോലി ചെയ്തിരുന്ന കോഴിക്കോട്ടെ റസ്റ്റോറന്റ്, പ്രവാസിയായ കൊറോണ രോഗി സന്ദർശിച്ചിരുന്നു. ഇതേ തുടർന്ന് എല്ലാ ജോലിക്കാരെയും ഹോം ക്വാറന്റൈനിലേയ്ക്ക് മാറ്റിയിരുന്നു. പക്ഷേ ഇയാളും മറ്റു രണ്ടു തൊഴിലാളികളും ചാടിപ്പോവുകയായിരുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന ട്രെയിനിലെ കോച്ച് അണുവിമുക്തമാക്കിയെന്ന് റെയിൽവേ അറിയിച്ചു.
Discussion about this post