കോവിഡ്-19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, മുൻകരുതലിന്റെ ഭാഗമായി ഷഹീൻബാഗ് സമരക്കാരെ ഒഴിപ്പിക്കാൻ സുപ്രീം കോടതിയിൽ പൊതു താല്പര്യ ഹർജി. അഭിഭാഷകനായ അശുതോഷ് ദൂബൈയാണ് പൊതുതാൽപര്യ ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഷഹീൻബാഗിൽ തിങ്ങിനിറഞ്ഞിരിക്കുന്ന ആൾക്കാർ മൂലം കോവിഡ്-19 പടരാനുള്ള ഏറ്റവും അനുകൂല സാഹചര്യവും, അങ്ങനെ സംഭവിച്ചാൽ ഉണ്ടാവുന്ന ഗുരുതരമായ ഭവിഷ്യത്തുകളും ചൂണ്ടിക്കാണിച്ചാണ് ഷഹീൻബാഗ് സമരപ്പന്തൽ ഒഴിപ്പിക്കണമെന്ന് ഹർജി സമർപ്പിക്കപ്പെട്ടത്. പൊതുജന സുരക്ഷ സംബന്ധിച്ച സർക്കാരിന്റെ മുന്നറിയിപ്പുകളെ വെല്ലുവിളിച്ചു കൊണ്ട് നിരവധി പേരാണ് ഷഹീൻബാഗ് സമരപ്പന്തലിൽ തിങ്ങി നിറഞ്ഞിരിക്കുന്നത്.ഡൽഹിയിൽ, പല സ്ഥലത്തും ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടും സമരക്കാർ മാത്രം നിലപാടിൽ നിന്ന് പിന്നോട്ട് പോകാൻ കൂട്ടാക്കിയിട്ടില്ല.
Discussion about this post