രാജ്യത്ത് ഭീതിപരത്തിക്കൊണ്ട് പകരുന്ന കൊറോണാ വൈറസ് ബാധയുടെ തീക്ഷ്ണത കുറയ്ക്കാൻ പ്രധാനമന്ത്രി മുന്നോട്ടുവച്ച സുരക്ഷാ നിർദേശങ്ങൾക്ക് സ്വീകാര്യതയേറുന്നു.മാർച്ച് 22 ഞായറാഴ്ച രാവിലെ 7 മുതൽ രാത്രി 9 വരെ ആരും പുറത്തിറങ്ങരുത് എന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു.സാമൂഹിക ഇടപെടലുകൾ കുറയ്ക്കാൻ വേണ്ടിയുള്ള, ജനങ്ങൾ ജനങ്ങൾക്ക് തന്നെ വേണ്ടി നടത്തുന്ന ഈ സ്വയം നിയന്ത്രണത്തിന് അദ്ദേഹം പേരിട്ടത് ജനതാ കർഫ്യൂ എന്നാണ്.ഇന്ന് മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ മറ്റുള്ളവരെ പരമാവധി ഇതിനെ കുറിച്ച് ബോധവൽക്കരിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിന് രാഷ്ട്രീയ എതിരാളികളിൽ നിന്നുൾപ്പെടെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. കോൺഗ്രസ് നേതാവ് ശശിതരൂർ മുതൽ, ജെഎൻയു ഇടതുപക്ഷ നേതാവ് ഷെഹല റഷീദ് വരെ പ്രധാനമന്ത്രിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് എത്തിയിട്ടുണ്ട്.
Discussion about this post