ഇന്ത്യയിൽ കോവിഡ്-18 ബാധിച്ച രോഗികളുടെ എണ്ണം 223 ആയി. ഇതിൽ 32 പേർ വിദേശികളാണ്. 52 രോഗികളുമായി മഹാരാഷ്ട്രയാണ് രോഗബാധിതരിൽ മുന്നിൽ നിൽക്കുന്നത്. രാജ്യത്ത് ഇതുവരെ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇതിൽ നാല് പേർ ഇന്ത്യക്കാരും ഒരാൾ വിദേശിയും ആണ്.വിനോദ സഞ്ചാരിയായ 69 വയസ്സുകാരൻ ഇറ്റാലിയൻ പൗരനാണ് ജയ്പൂരിൽ സുഖം പ്രാപിക്കവേ ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
മഹാരാഷ്ട്ര സർക്കാർ മുംബൈ, പൂനെ, നാഗ്പൂർ എന്നിവിടങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ 28 കേസുകളും ഉത്തർപ്രദേശിൽ 23 കേസുകളും പശ്ചിമ ബംഗാൾ രണ്ടു കേസുകളും ഡൽഹിയിൽ 17 കേസുകളും, ലഡാക്കിൽ 10 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Discussion about this post