ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്നും ചില കമ്പനികൾ തന്നെ വിലക്കിയ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹാസ്യതാരം കുനാൽ കമ്ര സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
പ്രസിദ്ധ മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിൽ വെച്ച് അപമാനിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി എയർ ഇന്ത്യയും ഇൻഡിഗോയും അടക്കമുള്ള അഞ്ച് വിമാനക്കമ്പനികളാണ് കുനാലിനെ വിലക്കിയത്. ഇത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതിയുടെ രൂക്ഷ പ്രതികരണം.
വിമാനത്തിനുള്ളിലെ യാത്രക്കാരെ ശല്യം ചെയ്യുന്നത് അവരുടെ സുരക്ഷയെ ബാധിക്കുമെന്നും ഇത്തരം സ്വഭാവങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നുമായിരുന്നു കോടതി വിധി.
Discussion about this post