കോവിഡ്-19 ഭീതിയിൽ ആടിയുലഞ്ഞ് ഇന്ത്യൻ പാർലമെന്റ്.96 എംപിമാരും കോവിഡ്-19 ബാധയുടെ ആശങ്കയിലാണെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ മുൻകരുതലുകൾ പരിഗണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ എല്ലാ പരിപാടികളും സുരക്ഷാ ഉദ്യോഗസ്ഥർ റദ്ദാക്കി.
ബോളിവുഡ് നായിക കനിക കപൂറിന് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് 96 പാർലമെന്റ് അംഗങ്ങൾ രോഗഭീതിയിലായത്. സമ്പർക്ക വിലക്ക് ലംഘിച്ച് ഗായിക ലക്നൗവിൽ ഒരു വിരുന്നിൽ പങ്കെടുത്തിരുന്നു.ബിജെപി എം.പിയായ വസുന്ധര രാജെ സിന്ധ്യയും മകനും എം.പിയുമായ ദുഷ്യന്ത്സിങ്ങും ഇതിൽ പങ്കെടുത്തിരുന്നു.ദുഷ്യന്ത് ഇതിനു പിന്നാലെ നേരെ പാർലമെന്റിലേക്കാണ് പോയത്. അവിടുന്ന് രാഷ്ട്രപതി ഭവനിലെ ഒരു ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. നിർഭാഗ്യവശാൽ, ആ ചടങ്ങിൽ 96 എംപിമാരും പങ്കെടുത്തിരുന്നു.
ദുഷ്യന്ത് കനികയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കാര്യമറിഞ്ഞതോടെയാണ് പാർലമെന്റ് അംഗങ്ങൾ ആശങ്കാകുലരായത്. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ, ബോക്സറും എം.പിയുമായ മേരി കോം, മുൻ കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ് തുടങ്ങി ദുഷ്യന്തുമായി ഇടപഴകിയവരെല്ലാം ഹോം ക്വാറന്റൈനിൽ കഴിയാനുള്ള തീരുമാനത്തിലാണ്.വസുന്ധര രാജ സിന്ധ്യയും മകനുമടക്കം കനികയോട് ബന്ധപ്പെട്ടവർ പലരും സ്വയം ഐസൊലേഷനിൽ പോയിരിക്കുകയാണ്.
Discussion about this post