രാജപുരം: അവിവാഹിതയായ ആദിവാസി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെതിരേ പോലീസ് കേസെടുത്തു. ഒടയംചാല്‍ ആലടക്കം സ്വദേശി ഒ.സി.ജോസ് എന്ന് വിളിക്കുന്ന മരോട്ടികുഴിയില് ജോസഫി(64)നെതിരേയാണ് അമ്പലത്തറ പോലീസ് കേസെടുത്തത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കഴിഞ്ഞ 13-നായിരുന്നു സംഭവം. പ്രതിയുടെ വീടിന് സമീപത്തെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു യുവതി. വയറുവേദനയെ തുടര്‍ന്ന് വ്യാഴാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ യുവതി ചികിത്സ തേടിയെത്തിയിരുന്നു.
തുടര്‍ന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡന വിവരം യുവതി വെളിപ്പെടുത്തിയത്.
Discussion about this post