ബി.ജെ.പി നേതാവ് വസുന്ധര രാജെ സിന്ധ്യയുടെയും മകൻ ദുഷ്യന്ത് സിംഗിന്റെയും പരിശോധനാ ഫലത്തിൽ ഇരുവർക്കും രോഗബാധയില്ലെന്നു തെളിഞ്ഞു.
വസുന്ധര രാജ സിന്ധ്യയും മകനും കൊറോണ സ്ഥിരീകരിച്ച ഗായിക കനിക കപൂറിനൊപ്പം വിരുന്നിൽ പങ്കെടുത്തിരുന്നു.ശേഷം ദുഷ്യന്ത് സിംഗ് പാർലമെന്റിൽ പരിപാടികളിലും പങ്കെടുത്തിരുന്നു. ഇതോടെ, ഇദ്ദേഹവുമായി ഇടപഴകിയ പാർലമെന്റിലുള്ള 96 എം.പിമാരാണ് രോഗഭീതിയിൽ കഴിഞ്ഞിരുന്നത്.വസുന്ധര രാജ സിന്ധ്യയും ദുഷ്യന്ത സിംഗും ഇതോടെ മറ്റുള്ളവരുടെ സുരക്ഷ പരിഗണിച്ച് സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തിയിരുന്നു.എല്ലാവരുടെയും രോഗഭീതിയ്ക്കാണ് ഇതോടെ പരിഹാരമായത്.
Discussion about this post