കോവിഡ്-19 ബാധിച്ച 306 രോഗികൾ റഷ്യയിൽ ഉണ്ടെന്നാണ് കണക്ക് പുറത്തുവരുന്നത്. മോസ്കോ പ്രാവിശ്യയിൽ, അധികൃതർ കനത്ത ജാഗ്രത വേണമെന്നാണ് ജനങ്ങളോട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദേശീയ അടിയന്തരാവസ്ഥക്കുള്ള കാര്യങ്ങളൊന്നും ഇതിൽ റഷ്യ കാണുന്നില്ലെങ്കിലും, ഒട്ടും ഗൗരവം കുറച്ചു കാണുന്നുമില്ല.
പനി, ചുമ, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ എന്നിവയനുഭവപ്പെടുന്നവർ വൈദ്യസഹായം തേടണമെന്നും ഐസൊലേഷനിൽ പ്രവേശിക്കണമെന്നും ക്രെംലിൻ ഉത്തരവിട്ടിട്ടുണ്ട്.ആവശ്യമായ പരിശോധനകളും മറ്റും കഴിഞ്ഞാൽ, കോവിഡ് രോഗലക്ഷണം വല്ലതുമുണ്ടെങ്കിൽ സ്വയം ഐസൊലേഷനിൽ പ്രവേശിക്കാൻ ആണ് സർക്കാർ ഉത്തരവ്.
പുറത്തിറങ്ങി നടന്നാൽ നല്ല മുട്ടൻ പണിയാണ് രോഗബാധിതരെ കാത്തിരിക്കുന്നത്.മുഖം നോക്കി ആൾക്കാരെ തിരിച്ചറിയാനുള്ള ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം വ്യാപകമായി ഉപയോഗിക്കുന്ന നഗരങ്ങളിലൊന്നാണ് മോസ്കോ. അതുകൊണ്ടു തന്നെ, പുറത്തിറങ്ങി നടക്കുന്നവർക്ക് അഞ്ചുവർഷം വിട്ടുവീഴ്ചയില്ലാത്ത കഠിനതടവാണ് പുടിൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.സർക്കാർ ഉത്തരവു തന്നെ ” ഒന്നുകിൽ നിങ്ങൾക്ക് സ്വന്തം വീട്ടിൽ ഐസൊലേഷനിൽ ശ്രമിക്കാം, അല്ലെങ്കിൽ സർക്കാർ ചെലവിൽ ജയിലിൽ വിശ്രമിക്കാം” എന്ന മട്ടിലാണ്.കോവിഡ് ബാധയെന്ന് സംശയിക്കുന്ന കേസുകൾ റഷ്യയിൽ കൂടിവരുന്ന സാഹചര്യത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിക്കൊണ്ട് ഈ നടപടി.
Discussion about this post