ഡൽഹി നഗരത്തിലെ അടച്ചുപൂട്ടൽ ആരെയും ബുദ്ധിമുട്ടിക്കില്ലെന്നും, സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളാൽ ആരും ബാധിക്കപ്പെടില്ലെന്നും ഉറപ്പുനൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ആരെയും ബാധിക്കില്ലെന്നും, അശരണർക്കും പാവങ്ങൾക്കും നൈറ്റ് ഷെൽട്ടറുകളിലൂടെ ഡൽഹി സർക്കാർ ആഹാരം വിതരണം ചെയ്യുമെന്നും കെജ്‌രിവാൾ പറഞ്ഞു.
ഇത്തരം ഷട്ടറുകളിൽ ആർക്കുവേണമെങ്കിലും വന്ന് ആഹാരം കഴിച്ചു പോകാമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യം വളരെ ഗുരുതരമായ ഒരവസ്ഥയെ അഭിമുഖീകരിക്കുകയാണ്, അതിനെതിരെ എടുക്കുന്ന ഏറ്റവും വലിയ പ്രതിരോധ നടപടിയാണ് ജനത കർഫ്യുവെന്നും കെജ്‌രിവാൾ വെളിപ്പെടുത്തി.
Discussion about this post