ലൈംഗിക ആരോപണത്തിന്റെ പേരിൽ ബറോഡ വനിതാ ക്രിക്കറ്റ് ടീം പരിശീലകനായ അതുല്‍ ബദാധെയെ സസ്‌പെന്‍ഡ് ചെയ്ത് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍. മുന്‍ ഇന്ത്യന്‍ താരമായ അതുല്‍ ബദാധെ ഇന്ത്യക്ക് വേണ്ടി 1994-ല്‍ 13 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
പരിശീലകന്‍ തങ്ങളെ പരസ്യമായി അപമാനിച്ചെന്നും പരിശീലകനെതിരെ ലൈംഗിക ആരോപണങ്ങളും താരങ്ങള്‍ ഉന്നയിച്ചതോടെയാണ് പരിശീലകനെ അന്വേഷണം അവസാനിക്കുന്നതുവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്.
ബറോഡ ക്രിക്കറ്റ് അസോസിയേഷന് പുറത്തുള്ള ഒരു അംഗം ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും തുടര്‍ന്ന് പരിശീലകനെതിരെ നടപടി സ്വീകരിക്കുമെന്നും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷമാണ് ബറോഡ വനിതാ ടീം പരിശീലകനായി അതുല്‍ ബദാധെയെ നിയമിച്ചത്.
Discussion about this post