നൂറ്റിതൊണ്ണൂറിലധികം രാജ്യങ്ങളിൽ കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്ന സ്ഥിതിക്ക് ഒളിമ്പിക്സ് മാറ്റിവെക്കണമെന്ന ആവശ്യം പരിഗണിച്ച് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി.
അതേസമയം, മാറ്റി വയ്ക്കുക മാത്രമാണ് ഉണ്ടാവുകയെന്നും ഇത്തവണത്തെ ഒളിമ്പിക്സ് വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനമായിട്ടില്ലെന്നുമാണ് കമ്മിറ്റി അറിയിച്ചത്.നാല് ആഴ്ചയ്ക്കുള്ളിൽ ഇതു സംബന്ധിച്ച തീരുമാനം എടുക്കുമെന്ന് ഐ.ഒ.സി പ്രസിഡണ്ടായ തോമസ് ബാക് അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തി. മനുഷ്യജീവനുകളാണ് പരമപ്രധാനമെന്നും അവയ്ക്ക് ഏത് കായിക മത്സരങ്ങളേക്കാളുംകൂടുതൽ പ്രാധാന്യമുണ്ടെന്നും ബാക് വ്യക്തമാക്കി.ജപ്പാനിലാണ് 2020-ലെ ഒളിമ്പിക്സ് നടത്താൻ തീരുമാനിച്ചിരുന്നത്.












