ഡല്‍ഹി: രാജ്യത്തെ കൊറോണ വൈറസിനെതിരായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങളുടെ സഹകരണവും പിന്തുണയും അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം കൊറോണ വ്യാപന ഭീഷണി നേരിടുമ്പോള്‍ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും ആവശ്യപ്പെട്ട് മാധ്യമങ്ങളുടെ മേധാവികളുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്ന് ഉച്ചക്കാണ് മാധ്യമ മേധാവികളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിച്ചത്.
സര്‍ക്കാര്‍ എടുക്കുന്ന മുന്‍കരുതല്‍ നടപടികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ തീവ്ര പരിശ്രമം ഉണ്ടാകണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന ജാഗ്രതയിലും പ്രധാനമന്ത്രി തൃപ്തിയും രേഖപ്പെടുത്തി. നാളിത് വരെ ക്രിയാത്മക ഇടപെടലുകളാണ് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post