ബ്രിട്ടനിൽ പടർന്നുപിടിച്ച കോവിൽ മഹാമാരിയിൽ രക്ഷയില്ലാതെ ഉന്നതരും. ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാൾസ് രാജകുമാരന് പുറകെ പ്രധാനമന്ത്രി ബോറിസ് ജോൺസനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെയാണ് ഈ വാർത്ത ട്വിറ്റർ അക്കൗണ്ടിൽ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറുകളായി അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട് എന്നും ബോറിസ് എഴുതിയിട്ടുണ്ട്.ദിവസങ്ങൾക്കു മുമ്പ് ബോറിസ് ജോൺസൺ, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നാഷണൽ ഇൻഫെക്ഷൻ സർവീസ് ലബോറട്ടറി സന്ദർശിച്ചിരുന്നു.
Discussion about this post