കാസര്‍ഗോഡ്: കാബൂളിലെ സിഖ് ഗുരുദ്വാരയില്‍ 25 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മലയാളിയെന്ന് റിപ്പോര്‍ട്ട്. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി മുഹ്സിനാണ് ചാവേര്‍ സംഘത്തെ നയിച്ചതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ചാവേര്‍ ആക്രമണത്തില്‍ മുഹ്സിന് കൊല്ലപ്പെട്ടതായാണ് വിവരം.
ഐഎസിന്റെ ഔദ്യോഗിക മാധ്യമം എന്ന് വിശേഷിക്കപ്പെടുന്ന അമേഖ് ഏജന്‍സിയാണ് ആക്രമണത്തിന്റെ വിവരം പുറത്തുവിട്ടത്.
മുഹ്സിനും സംഘവുമാണ് ആക്രമണം നടത്തിയതെന്ന വിവരം ലഭിച്ചതിന് പിന്നാലെ മുഹ്സിന്റെ വീട്ടിലെത്തി കേന്ദ്ര അന്വേഷണ സംഘം കാര്യങ്ങള്‍ സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ ഇയാള്‍ പയ്യന്നൂരേക്ക് താമസം മാറ്റിയിരുന്നു.
2017-18 കാലം മുതല്‍ മുഹ്സിനെ കാണാനില്ലാതായത്. ഐ എസ് ആശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍ ദുബായില്‍ നിന്നും കാബൂളിലെത്തിയതായാണ് കേന്ദ്ര ഏജന്‍സികള്‍ നല്കുന്ന സൂചന. ഐ എസില്‍ ചേര്‍ന്നതിന് ശേഷം മുഹ്സിന്റെ പേര് അബു ഖാലിദ് അല്‍ഹിന്ദി എന്നാക്കി മാറ്റിയിട്ടുണ്ട്.
അബു ഖാലിദ് അല്‍ഹിന്ദിയുടെ നേതൃത്വത്തിലെ സംഘമാണ് കാബൂളിലെ ഗുരുദ്വാരയ്ക്കു നേരെ ആക്രമണം നടത്തിയതെന്ന് അമേഖ് ഏജന്‍സി വ്യക്തമാക്കി.
Discussion about this post