കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് 1.75 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച നരേന്ദ്ര മോദിയെ അഭിനന്ദിച്ച് തെലുങ്ക് ദേശം പാര്‍ട്ടി നേതാവ് എന്‍.ചന്ദ്രബാബു നായിഡു. കര്‍ഷകരും പാവപ്പെട്ടവരും ലോക് ഡൗണിനെ എങ്ങിനെ നേരിടുമെന്നറിയാതെ ബുദ്ധിമുട്ടുമ്പോള്‍ കൃത്യസമയത്ത് സാമ്പത്തിക പാക്കേജ് പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ മാനവികതയുടെ പ്രതീകമാണെന്ന് നായിഡു പറഞ്ഞു.
കൊറോണ ഭീഷണി നേരിടുമ്പോള്‍ മാര്‍ച്ച് 22 ന് ജനത കര്‍ഫ്യൂ പ്രഖ്യാപിച്ചത് സമയോചിതമായ തീരുമാനമാണെന്ന് ടിഡിപി നേതാവ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
സമൂഹത്തിലെ വിവിധ മേഖലകള്‍ക്ക് 1.75 കോടി സഹായകമാകും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള 50 ലക്ഷം ഇന്‍ഷുറന്‍സ് അവരുടെ ത്യാഗത്തിന് കൃത്യസമയത്ത് കൊടുത്ത അംഗീകാരം കൂടിയാണ്. ആരും വിശന്ന വയറോടെ ഇരിക്കരുതെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ചെറുകിട, ഇടത്തര വ്യവസായ മേഖലയിലേക്കും സര്‍ക്കാര്‍ ശ്രദ്ധ തിരിക്കണമെന്ന് നായിഡു ആവശ്യപ്പെട്ടു. ഈ മേഖലയെ പരിപോഷിപ്പിക്കാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. നിങ്ങളുടെ മികച്ച നേതൃത്വത്തിലൂടെ ഇന്ത്യ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും നായിഡു കത്തില്‍ വ്യക്തമാക്കി.
Discussion about this post