മഞ്ചേരി :സോളാര്‍കേസിലെ പ്രതി സരിതാ നായരുമായി താരതമ്യപ്പെടുത്തി അപമാനിച്ചുവെന്നാരോപിച്ച് ഗായിക റിമി ടോമിക്കെതിരെ വീട്ടമ്മ വക്കീല്‍ നോട്ടീസയച്ചു. തവ്വൂര്‍ സ്വദേശിനിയായ പുളയ്ക്കല്‍ വിലാസിനിയാണ് വക്കീല്‍ നോട്ടീസയച്ചത്.
ജനുവരി 12 ന് നിമ്പൂരില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം. പരിപാടി കാണാനെത്തിയ വീട്ടമ്മയെ വേദിയിലേക്ക് ക്ഷണിച്ച റിമി ടോമി ഇവരെ നിലമ്പൂരിന്റെ സരിതാ നായരെന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് അഭിസംബോധന ചെയ്യുകയായിരുന്നു. ഇവര്‍ക്ക് പരിചിതനല്ലാത്ത മറ്റൊരാളെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി ഒപ്പം നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് തന്നെ മനസികമായി തളര്‍ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
ഗാനമേള കഴിഞ്ഞും ആളുകള്‍ തന്നെ അപമാനിക്കുകയാണെന്നാണ് ഇവര്‍ പറയുന്നത്. നോട്ടീസ് കൈപ്പറ്റി പതിനഞ്ച് ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
Discussion about this post