ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് ബ്രിട്ടനില്‍ 13 വയസ്സുകാരന് മരിച്ചു. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മരണമാണിത്. കുട്ടിക്ക് മറ്റു രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ബെല്‍ജിയത്ത് 12 വയസ്സുകാരിയാണ് കൊവിഡിന് കീഴടങ്ങിയത്. യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരയാണിത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 381 മരണമാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആകെ 1,789 പേരാണ് ഇവിടെ മരിച്ചത്.
Discussion about this post