ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 25 കാരന് മരിച്ചു. സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണിത്.
തിങ്കളാഴ്ച മരിച്ച യുവാവിന് കൊറോണ ബാധയുണ്ടെന്ന പരിശോധന ഫലം ബുധനാഴ്ചയാണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ബാസ്തി സ്വദേശിയായ യുവാവ് അടുത്തിടെയാണ് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയത്.
വൃക്ക, കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് യുവാവിനെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ ചികിത്സിച്ച ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും ഇയാളുമായി അടുത്ത് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Discussion about this post