ഡല്‍ഹി: ക്രിക്കറ്റ് കരിയറില്‍ തന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയാണെന്ന് യുവരാജ് സിങ്. 17 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് ഗാംഗുലിയാണ്. അദ്ദേഹത്തിന് കീഴില്‍ കളിച്ചതാണ് കരിയറിലെ ഏറ്റവും വലിയ നേട്ടമെന്നും മുന്‍ താരമായ യുവരാജ് സിങ് അറിയിച്ചു.
ധോണിക്കും കോഹ്ലിക്കും കീഴില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഗാംഗുലി ഓരോ താരത്തിനും നല്കുന്ന പിന്തുണ പോലെ ആര്‍ക്കും നല്‍കാനാവില്ല. 2011-ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ യുവരാജ് സിങായിരുന്നു ടൂര്‍ണ്ണമെന്റിലെ താരം. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പ് കിരീടം നേടിയപ്പോഴും ധോണിക്ക് കീഴില്‍ യുവരാജ് കളിച്ചിരുന്നു.
Discussion about this post