കോഴിക്കോട്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ നടത്തുന്ന സൗജന്യ റേഷന്‍ വിതരണം സിപിഎം പാര്‍ട്ടി പരിപാടിയാക്കി മാറ്റുന്നുവെന്ന് ആരോപണവുമായി കോൺഗ്രസ്. മറ്റുപാര്‍ട്ടിക്കാര്‍ക്ക് ഗോളടിക്കാന്‍ അവസരം നല്‍കരുതെന്ന് പറയുന്ന സിപിഎം പേരാമ്പ്ര ലോക്കല്‍ സെക്രട്ടറിയുടെ ഫോണ്‍ സന്ദേശം കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദീഖ് പുറത്തുവിട്ടു.
സിപിഎം ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ റേഷന്‍ കാര്‍ഡുകള്‍ ശേഖരിച്ച് റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ ഒന്നിച്ചുവാങ്ങി വീടുകളില്‍ വിതരണം ചെയ്യുന്നു. ഇതൊരു പാര്‍ട്ടി പരിപാടിയായിട്ടാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. വ്യാപകമായി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അട്ടിമറി നടത്തിയിരിക്കുകയാണെന്നും ടി.സിദ്ദീഖ് ആരോപിച്ചു. സിപിഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ സെക്രട്ടറി പ്രമോദിന്റെ ഇതുസംബന്ധിച്ച ശബ്ദസന്ദേശം സിദ്ദീഖ് ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. ഇത് അട്ടിമറിക്കുള്ള തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ റേഷന്‍ വിതരണത്തിന് എല്ലാപാര്‍ട്ടിക്കാരേയും ഉള്‍പ്പെടുത്തി ഒരു വളണ്ടിയര്‍ സംവിധാനം ഉണ്ട്. അതിനെ മാത്രം ഏല്‍പ്പിച്ച് കഴിഞ്ഞാല്‍ ചില പാര്ട്ടിക്കാര് വന്നു ഗോളടിക്കുമെന്നും അതുണ്ടാകാന്‍ പാടില്ലെന്നും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കണമെന്നും സിദ്ദീഖ് പുറത്തുവിട്ട ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും റേഷന്‍ വിതരണത്തില്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരേയും പങ്കാളിയാക്കണമെന്നും ആവശ്യപ്പെട്ട് ടി.സിദ്ദീഖ് മുഖ്യമന്ത്രിക്കും ജില്ലാ സപ്ലൈ ഓഫീസര്‍ക്കും പരാതി നല്കി.
https://www.facebook.com/advtsiddiqueinc/videos/239583360415761/
Discussion about this post