ലോക്ഡൗണിനെയും സുരക്ഷാ വിലക്കുകളെയും കാറ്റിൽപ്പറത്തിക്കൊണ്ട് ഉത്തർപ്രദേശിലെ നോയ്ഡയിൽ വീണ്ടും കൂട്ടനിസ്കാരം. ഒഴിഞ്ഞു കിടന്ന ഒരു മേഖലയിലെ ടെറസിനു മുകളിലാണ് ഒരു സംഘം ആൾക്കാർ വിലക്കു ലംഘിച്ച് കൂട്ടനിസ്കാരം നടത്തിയത്.കൂട്ടനിസ്കാരം കണ്ട ആരോ വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് സംഭവം വിവാദമായി.
വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉത്തർപ്രദേശ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഒരാളെ കസ്റ്റഡിയിലെടുക്കുകയും 11 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. ഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ 55 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇതേതുടർന്ന്, പോലീസും സർക്കാരും നടപടികൾ കൂടുതൽ കർശനമാക്കവേയാണ് വിലക്കു ലംഘിച്ച് ഒരു സംഘം ആൾക്കാർ കൂട്ടപ്രാർത്ഥന നടത്തിയത്.
Discussion about this post